SignIn
Kerala Kaumudi Online
Friday, 23 October 2026 2.45 AM IST

പുലിപ്പേടിയിൽ നാട്

leopard
leopard

കൊല്ലങ്കോട്: പഞ്ചായത്തിലെ പുത്തൻ പാടം, പറത്തോട് പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് പ്രദേശവാസികളെ ആശങ്കയിലാക്കി. പറത്തോട്ടിലെ മണിയുടെ ആടിനെ മുറിവുളോടെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പ്രദേശവാസികളുടെ ജീവനു തന്നെ ഭീഷണിയായിട്ടുള്ള പുലിയെ പിടികൂടാൻ തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.ശിവൻ എന്നിവർ വനം വകുപ്പിനോട് ആവശ്യപ്പെട്ടു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട പറത്തോട് സന്ദർശിച്ച ജനപ്രതിനിധികൾ പ്രദേശവാസികളുമായി സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, LEOPARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL