ചെർപ്പുളശേരി: കാറൽമണ്ണ എൻ.എൻ.എൻ.എം.യു.പി സ്‌കൂളിലെ ഗുൽഷൻ ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഉർദു ദിനാഘോഷവും സംസ്ഥാനതല ഇക്ബാൽ ടാലന്റ് ടെസ്റ്റ് വിജയികൾക്കുള്ള അനുമോദനവും നടന്നു. ചെർപ്പുളശ്ശേരി നഗരസഭ കൗൺസിലർ കെ.രജനിയമ്മ ഉദ്ഘാടനം നിർവ്വഹിച്ചു. സ്‌കൂൾ പ്രധാനാദ്ധ്യാപകൻ ടി.പ്രസാദ് അദ്ധ്യക്ഷനായി. എസ്.ആർ.ജി അംഗം കെ.ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തി. അഞ്ജല നൂജൂം ഗസൽ അവതരിപ്പിച്ചു. പി.ആർ.ഭാവന, സി.ജസീന എന്നിവർ സംസാരിച്ചു. സി.മുഹമ്മദ് റഷീദ് സ്വാഗതവും ക്ലബ്ബ് കൺവീനർ മിൻഹമറിയം നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |