SignIn
Kerala Kaumudi Online
Friday, 23 October 2026 2.44 AM IST

മലമ്പുഴ ഡാമിന്റെ സംഭരണശേഷി വർദ്ധിപ്പിക്കൽ ഫയലിൽ തന്നെ

dam

മലമ്പുഴ: ചൂട് കനക്കുന്ന പാലക്കാട്ടെ അണക്കെട്ടുകളിലെ സംഭരണശേഷി വർദ്ധിപ്പിക്കാനുള്ള പദ്ധതി കടലാസിലൊതുങ്ങി. മലമ്പുഴ ഡാമിൽ അടിഞ്ഞുകൂടിയ ചെളിയും മറ്റും നീക്കം ചെയ്ത് സംഭരണശേഷി വർദ്ധിപ്പിക്കാൻ വർഷങ്ങൾക്കു മുമ്പ് തുടങ്ങിയ ഡാം ഡീസിൽറ്റേഷൻ പദ്ധതിയാണ് ഇഴഞ്ഞുനീങ്ങുന്നത്. പദ്ധതിയുടെ ഭാഗമായി ഡാമിൽ നിന്ന് കോരിയിട്ട മണൽപോലും പൂർണമായും നീക്കിയില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഡാം ആണ് മലമ്പുഴയിലേത്. 226 ദശലക്ഷം ഘനമീറ്റർ സംഭരണശേഷിയുള്ള ഡാമിൽ 40 ദശലക്ഷം ഘനമീറ്ററോളം ചെളിയും മണലും അടിഞ്ഞു കിടക്കുന്നതായാണ് പഠന റിപ്പോർട്ട്. ഇവ പൂർണമായും നീക്കിയാൽ കൂടുതൽ വെള്ളം ഉൾക്കൊള്ളാനാകും. സംഭരണശേഷി വർദ്ധിപ്പിക്കുന്നത് ഡാമിലെ കരുതൽ ജലശേഖരത്തിനും ഗുണകരമാകും. പാലക്കാട് നഗരസഭയിലേക്കും സമീപത്തെ പത്തോളം പഞ്ചായത്തുകളിലേക്കുമുള്ള ജലവിതരണം നടക്കുന്നത് മലമ്പുഴ ഡാമിൽ നിന്നായതിനാൽ സംഭരണശേഷി വർദ്ധിപ്പിക്കൽ അനുവാര്യമാണ്. വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച് പാതിയിൽ നിലച്ച പദ്ധതി പുനരാംഭിക്കണമെന്നാണ് ജനകീയാവശ്യം.

സംഭരണശേഷി അ‍ഞ്ചിലൊന്നായി കുറഞ്ഞു

വേനൽ കനത്തതോടെ മലമ്പുഴ ഡാമിൽ നിലവിൽ 97.60 ദശലക്ഷം ഘനമീറ്റർ വെളളം മാത്രമാണുളളത്. ഇത് സംഭരണശേഷിയുടെ 40% മാത്രമാണ്. കഴിഞ്ഞവർഷം ഫെബ്രുവരി 25ന് മലമ്പുഴ അണക്കെട്ടിലുണ്ടായിരുന്ന വെളളത്തിന്റെ അളവാണ് ഇത്തവണ ഫെബ്രുവരി 10ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷവസാനം മലമ്പുഴ ഡാമിൽ 77% വെളളമുണ്ടായിരുന്നപ്പോൾ ജനുവരിയിലിത് 53% വും ഫെബ്രുവരിയിൽ 43% വുമായി കുറഞ്ഞു. 2019 ൽ നടത്തിയ പഠനത്തിൽ മലമ്പുഴ ഡാമിന്റെ സംഭരണശേഷി ചെളിയടിഞ്ഞ് അഞ്ചിലൊന്നായി കുറഞ്ഞതായി കണ്ടെത്തിയിരുന്നു. വാളയാർ, മീങ്കര, ചുളളിയാർ ഡാമുകളിൽ നിന്ന് മണൽ നീക്കം നടക്കുന്നുണ്ടെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ല. മംഗലം ഡാമിലെ മണൽ നീക്കം സ്തംഭിച്ച സ്ഥിതിയിലാണ്. മലമ്പുഴ ഡാമിൽ നിന്ന് ജലസേചനത്തിന് 180 ദശലക്ഷം ഘനമീറ്റർ വെള്ളവും കുടിവെള്ളത്തിന് 40 ദശലക്ഷം ലിറ്റർ വെളളവുമാണ് നൽകുന്നത്. വാളയാറിൽ അണക്കെട്ടുണ്ടായിട്ടും കഞ്ചിക്കോട് വ്യവസായ മേഖലയിലെ ആവശ്യങ്ങൾക്കെല്ലാം മലമ്പുഴ ഡാമിനെയാണ് ആശ്രയിക്കുന്നത്. മലമ്പുഴയെ ആശ്രയിച്ചു 26,000 ഹെക്ടർ കൃഷിക്കുള്ള ജലസേചനവും ശുദ്ധജല പദ്ധതികളുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MALAMPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL