
ശ്രീകൃഷ്ണപുരം: കേരള സഹകരണ വേദി ജില്ല ക്യാമ്പ് സഹകരണ വേദി സംസ്ഥാന സെക്രട്ടറി കെ.ജി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ടി.സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണവേദി ജില്ലാ സെക്രട്ടറി കെ.വേണുഗോപാലൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി വി.പി.ജയപ്രകാശ്, മോഹനൻ കയറാടി സംസാരിച്ചു. തുടർന്ന് ക്യാമ്പിൽ റിട്ട.ജോയിന്റ് രജിസ്ട്രാർ എം.ചെന്താമരാക്ഷൻ സഹകരണ രംഗത്തു വന്ന പുതിയ നിയമങ്ങളെ കുറിച്ചും മാറ്റങ്ങളെ കുറിച്ചും ക്ലാസ് എടുത്തു. മിൽമ മലബാർ മേഖല ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സനോജിനെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |