SignIn
Kerala Kaumudi Online
Friday, 23 October 2026 8.27 AM IST

റമദാൻ കിറ്റ്

kit

പട്ടാമ്പി: കഴിഞ്ഞ 9 വർഷമായി ചാരിറ്റി പ്രവർത്തനരംഗത്ത് സേവനം നടത്തിവരുന്ന പള്ളം തണൽ ചാരിറ്റി സൊസൈറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ റമളാനിനോടനുബന്ധിച്ച് വിതരണം ചെയ്യാനുള്ള കിറ്റുകൾ തയ്യാറായി. പള്ളം, കൊറ്റമ്പത്തൂർ, ആറ്റുപുറം, പള്ളിക്കൽ എന്നീ 4 മഹല്ലുകളുടെ പരിധിയിലുള്ള പ്രദേശവാസികളും, പ്രവാസികളുമായ ഒരുപറ്റം യുവാക്കൾ ചേർന്ന് രൂപീകരിച്ച പള്ളം തണൽ ചാരിറ്റി സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കിറ്റ് തയ്യാറാക്കിയത്. പൊതുവേദി ഒഴിവാക്കി സമൂഹത്തിലെ അർഹരായവരെ കണ്ടെത്തി അവരുടെ വീടുകളിലേക്ക് നേരിട്ട് സഹായങ്ങൾ എത്തിച്ചു നൽകുന്ന രീതിയാണ് തണൽ നടത്തിവരുന്നത്. പ്രസിഡന്റ് പി.എ.ഹംസ, ജനറൽ സെക്രട്ടറി കെ.എം.നാസർ, ട്രഷറർ ജസീർ, മറ്റു ഭാരവാഹികളായ പി.എം.മജീദ്, കെ.എ.ബഷീർ, ഹംസ ആറ്റുപുറം, അസീസ് ആറ്റുപുറം നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL