
അലനല്ലൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന പി.എം.കേശവൻ നമ്പൂതിരി അനുസ്മരണവും വിദ്യാഭ്യാസ സെമിനാറും കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ചെയർമാൻ കെ.ജയദേവൻ ഉദ്ഘാടനം ചെയ്തു. കെ.എ.സുദർശനകുമാർ അദ്ധ്യക്ഷനായി. കീഴാറ്റൂർ അനിയൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലയിലെ മികച്ച ബാലവേദിയായി തിരഞ്ഞെടുക്കപ്പെട്ട പരുതൂർ വായനശാലയ്ക്കുള്ള ഉപഹാരങ്ങൾ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ഉണ്ണികൃഷ്ണൻ വിതരണം ചെയ്തു. അലനല്ലൂരിലെ എഴുത്തുകാരെ ആദരിച്ചു. വി.അബ്ദുൽ സലിം, പി.മുസ്തഫ, വി.ഒ.കേശവൻ, പി.എം.മധു, അബ്ദുൽ മനാഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |