SignIn
Kerala Kaumudi Online
Friday, 23 October 2026 2.54 AM IST

കൊടും ചൂടിൽ മാങ്ങ കൊഴിയുന്നു; മാവുകർഷകർ നിരാശയിൽ

mango
കടുത്ത ചൂടിൽ കൊഴിഞ്ഞു വീണ് കിടക്കുന്ന മാങ്ങകൾ (നല്ലേപ്പിള്ളിയിൽ നിന്നുള്ള ദൃശ്യം)

ചിറ്റൂർ: വേനലിന്റെ കാഠിന്യം വർദ്ധിച്ചതോടെ ചിറ്റൂർ, നല്ലേപ്പിള്ളി മേഖലയിൽ മാവിൽ നിന്ന് മാങ്ങ വ്യാപകമായി കൊഴിഞ്ഞു വീഴുന്നു. നല്ലയിനം മാങ്ങകളാണ് ചൂട് താങ്ങാൻ കഴിയാതെ മൂപ്പെത്തുംമുമ്പേ കൂടത്തോടെ കൊഴിഞ്ഞു വീണ് നശിക്കുന്നത്. നല്ല വില ലഭ്യമാകുന്ന ബംഗനപ്പള്ളി, കിളി ചുണ്ടൻ ഇനത്തിൽപ്പെട്ടവ ഇതിൽപ്പെടുന്നു. ഇത് മാവ് കർഷകരുടെ പ്രതീക്ഷയ്ക്ക് വലിയ മങ്ങലേൽപ്പിച്ചിരിക്കുകയാണ്. വാടിവീഴുന്ന മാങ്ങ അച്ചാറിനോ മറ്റുകറിക്കോ അധികമാരും ഉപയാഗിക്കാറില്ല. വളരെ പ്രതീഷയോടെയാണ് ഈ സീസണിൽ മാവ് പൂത്തു തുടങ്ങിയത്. മരുന്നടി ഉൾപ്പെടെ മാവിന്റെ പരിപാലനത്തിയി ആയിരക്കണക്കിന് രൂപയാണ് ക‌ർഷകർ ചെലവിട്ടത്. മുവാണ്ടൻ മാവു പോലെയുള്ള മാവുകൾ വർഷത്തിൽ രണ്ടും മൂന്നും തവണ കായ്ക്കുന്നത് മാങ്ങാ വ്യാപാരികൾക്ക് വളരെ ഗുണം ചെയ്തിരുന്നു. ഇടക്കാലത്ത് ലഭിക്കുന്ന മുവാണ്ടൻ മാങ്ങക്ക് കിലോയ്ക്ക് 75-100 രൂപയുണ്ടായിരുന്നത് ഇപ്പോൾ 50 ൽ താഴെയായി. ഗുജറാത്ത്, യു.പി, ബീഹാർ, ഡൽഹി തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും കയറ്റുമതിക്ക് ഉപകരിക്കുന്ന മാങ്ങകളാണ് വ്യാപകമായി കൊഴിഞ്ഞു വീഴുന്നത്. പാലക്കാട് ജില്ലയിൽ വർഷങ്ങഴായി നാളികേരത്തിന്റെ വില ഇടിഞ്ഞതിനെ തുടർന്നാണ് കർഷകർ മാവ് കൃഷിയിലേക്ക് തിരിഞ്ഞത്. മാവിന് നെല്ല്, തെങ്ങ് കൃഷി പോലെ കൃഷി ചിലവും കൂലി ചിലവും കുറവാണ്. വെള്ളത്തിന്റെ ഉപയോഗവും കുറവാണ്. ഒരു വർഷം 3-4 മാസത്തെ ഇടവേളയിൽ കായ് പറിക്കാനും കഴിയും. പിന്നെ അടുത്ത സീസണിലേക്കുള്ള പരിചരണമായി. മാവിലുള്ള ഇത്തിക്കണ്ണി വെട്ടിമാറ്റലും മരത്തിൽ വള്ളിച്ചെടികൾ പടരുന്നത് തടയലും മാത്രമാണ് പണി. നേരിട്ട് മാങ്ങ പറിച്ച് മാർക്കറ്റിലെത്തിച്ചാൽ ഇടനിലക്കാരുടെ ആദായം കൂടി കർഷകനു ലഭിക്കും. വ്യാപാരികളിൽ മാവ് പൂക്കുന്നതിന് മുമ്പ് മുൻകൂർവില പറഞ്ഞു വിൽക്കുകയാണ് നിലവിലെ സ്ഥിതി. അതേസമയം കാലാവസ്ഥ വ്യതിയാനമാണ് കർഷകരെ നഷ്ടത്തിലാക്കുന്നത്. മഴ, മഞ്ഞ്, കടുത്ത വേനൽ, പ്രാണി ശല്യം, എന്നിവ മാവ് കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് നല്ലേപ്പിള്ളിയിലെ കർഷകനായ വി.രാജൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MANGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL