പാലക്കാട്: പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് പല്ലശ്ശന പഞ്ചായത്ത് നൽകുന്ന ലാപ്‌ടോപ്, പഠനോപകരണങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എൽ.സായ് രാധ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി.അശോകന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.അനന്തകൃഷ്ണൻ, വി.യശോദ, പഞ്ചായത്ത് മെമ്പർമാരായ കെ.മണികണ്ഠൻ, ഡി.മനു പ്രസാദ്, നിർവഹണ ഉദ്യോഗസ്ഥ ടി.ഇ.ഷൈമ, കൈത്തിരി സമഗ്ര വിദ്യാഭ്യാസ പരിപാടി കൺവീനർ എ.ഹാറൂൺ എന്നിവർ പങ്കെടുത്തു. വിദ്യാലയങ്ങളിലേക്ക് ആവശ്യമായ വായന സാമഗ്രികളായ ദിനപത്രം, മാസിക എന്നിവയും പരിപാടിയിൽ വിതരണം ചെയ്തു. പഞ്ചായത്ത് ജനകീയാസൂത്രണ പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയാണിത്. 21 കുട്ടികൾക്ക് ലാപ്‌ടോപും, 58 കുട്ടികൾക്ക് പഠനോപകരണങ്ങളും ലഭിച്ചു. ലാപ്‌ടോപ്പിന് 7, 90,000 രൂപയും പഠനോപകരണങ്ങൾക്ക് 2,75,000 രൂപയും വായനാസാമഗ്രികൾക്ക് 75,000 രൂപയുമാണ് ഗ്രാമപഞ്ചായത്ത് വകയിരുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |