SignIn
Kerala Kaumudi Online
Friday, 23 October 2026 2.43 AM IST

ഗവ. മെഡിക്കൽ കോളേജിൽ അടുത്തയാഴ്ച ശസ്ത്രക്രിയ തുടങ്ങും

പാലക്കാട്: ഗവ. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ അടുത്തയാഴ്ചയോടെ തുടങ്ങും. ഇതിന്റെ ഭാഗമായി ശസ്ത്രക്രിയ ഉപകരണങ്ങളും ലഭ്യമാക്കുകയും ഓപ്പറേഷൻ തിയേറ്റർ അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്.

മാസങ്ങൾക്ക് മുമ്പാണ് ഗവ. മെഡിക്കൽ കോളേജിന്റെ ക്ലിനിക്കൽ വിഭാഗം ജില്ലാ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇതോടെ മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാർക്ക് സർജറി കാണുന്നതിനോ, സർജറിയുടെ ഭാഗമാകുന്നതിനോ സൗകര്യമുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് പകരം സൗകര്യമൊരുക്കണമെന്ന് ഹൗസ് സർജന്മാർ ആവശ്യപ്പെട്ടിരുന്നു. ജില്ലാ ആശുപത്രിയുമായി കൂടിയാലോചിച്ച് ഹൗസ് സർജന്മാർക്ക് ക്ലിനിക്കൽ ക്ലാസുകൾ ലഭ്യമാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. മെഡിക്കൽ കോളേജിൽ സർജറി ആരംഭിക്കുന്നതോടെ ഹൗസ് സർജന്മാരുടെ പരാതിക്കും പരിഹാരമാകും. ആദ്യഘട്ടത്തിൽ മൈനർ ശസ്ത്രക്രിയകളായിരിക്കും നടത്തുക. പിന്നീട് കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തുന്നതിന് അനുസരിച്ച് മേജർ ശസ്ത്രക്രിയകളും നടത്തും.

 ഫയർ എൻ.ഒ.സി. ലഭിച്ചു

ഗവ. മെഡിക്കൽ കോളേജിന് കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിന്റെ ഫയർ എൻ.ഒ.സി. ലഭിച്ചു. ഒരു വർഷത്തേക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. കാലാവധിക്കുശേഷം സർട്ടിഫിക്കറ്റ് പുതുക്കണം. നിർമ്മാണം പൂർത്തിയാക്കി കെട്ടിടം കൈമാറി, ഫയർ എൻ.ഒ.സി. ലഭിച്ചെങ്കിൽ മാത്രമേ മെഡിക്കൽ കോളേജ് പൂർണസജ്ജമായി പ്രവർത്തിക്കാൻ സാധിക്കൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL