SignIn
Kerala Kaumudi Online
Friday, 23 October 2026 5.28 AM IST

കട്ടില്‍ വിതരണം

kattil
വയോജനങ്ങൾക്ക് കട്ടിൽ പദ്ധതി വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.പ്രേമ നിർവഹിക്കുന്നു

പാലക്കാട്: കൊടുവായൂർ പഞ്ചായത്തിൽ 2024-25 പട്ടികജാതി വികസന ഫണ്ടുപയോഗിച്ച് എസ്.സി വയോജനങ്ങൾക്ക് കട്ടിൽ വിതരണ ഉദ്ഘാടനം പ്രസിഡന്റ് വി.പ്രേമ നിർവഹിച്ചു. 2,35,000 രൂപയുടെ പ്രോജക്ടിൽ 71 കട്ടിലുകളാണ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് എം.മനോജ് അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ.ശബരീശൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സച്ചിദാനന്ദൻ, മെമ്പർമാരായ പി.എൻ.അബ്ബാസ്, പി.ആർ.സുനിൽ, എ.മുരളീധരൻ, കെ.മണികണ്ഠൻ, കെ.കുമാരി, അസിസ്റ്റന്റ് സെക്രട്ടറി വി.ശ്രീലേഖ, ജൂനിയർ സൂപ്രണ്ട് എസ്.ഹംസ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL