SignIn
Kerala Kaumudi Online
Friday, 23 October 2026 5.28 AM IST

നെല്ല് സംഭരണം: കർഷകർക്ക് ചാക്ക് നൽകാതെ മില്ലുകാർ

supplyco

 ഒരു ചാക്ക് നെല്ല് കയറ്റാൻ കർഷകന് 30-36 രൂപ ചെലവ്

പാലക്കാട്: രണ്ടാംവിള നെല്ലുസംഭരണ വേളയിൽ കർഷകർക്ക് ചാക്ക് നൽകാതെ സംഭരണ മില്ലുകൾ. ഇതേ തുടർന്ന് കർഷകർ കാശ് കൊടുത്ത് ചാക്ക് വാങ്ങേണ്ട സ്ഥിതിയാണ്. നിറയ്ക്കാനുള്ള ചാക്ക് കർഷകർക്ക് ഓരോ പാടശേഖരത്തിന്റെയും സംഭരണ ചുമതലയുള്ള മില്ലുകൾ മുൻകൂട്ടി എത്തിച്ച് കൊടുക്കണമെന്നാണ് സപ്ലൈകോയുടെ മാർഗനിർദേശങ്ങളിൽ പറയുന്നത്. വർഷങ്ങൾക്കു മുൻപ് സംഭരണ മില്ലുകാർ നെല്ല് നിറക്കുന്നതിനുള്ള ചാക്ക് കർഷകർക്ക് നൽകിയിരുന്നു. എന്നാൽ നാല് വർഷമായി മില്ലുകാർ നെല്ലു നിറയ്ക്കാൻ ചാക്ക് നൽകാത്തതുമൂലം കർഷകർ വില കൊടുത്ത് ചാക്ക് വാങ്ങി നെല്ല് നിറയ്‌ക്കേണ്ടി വരുന്നുണ്ടെന്നും കർഷകർ പറയുന്നു. ഒരു പ്ലാസ്റ്റിക് ചാക്കിൽ 50 മുതൽ 60 കിലോ വരെ നെല്ലാണ് നിറയ്ക്കാറുള്ളത്. 50-55 കിലോഗ്രാം കൊള്ളുന്ന പ്ലാസ്റ്റിക് ചാക്കിന് 13 രൂപ മുതലാണ് വില. സംഭരണ വേളയിൽ കയറ്റുകൂലി, ചാക്കുവില എന്നിവയിൽ മാത്രം 30 മുതൽ 36 രൂപ വരെയാണ് കർഷകന് നഷ്ടമാകുന്നത്. ഒരു ചാക്ക് നെല്ല് കയറ്റാൻ കർഷകർ 24 മുതൽ 30 രൂപ വരെ നൽകുന്നുണ്ട്. സപ്ലൈകോ കയറ്റുകൂലി ഇനത്തിൽ ഒരു ചാക്കിന് ലഭ്യമാക്കുന്നത് ആറു രൂപയാണ്. കർഷകർ 18 രൂപ മുതൽ 24 രൂപ വരെ സ്വന്തം കയ്യിൽ നിന്ന് നൽകണം. ചിലയിടങ്ങളിൽ കിലോയ്ക്ക് 50 പൈസ തോതിലാണ് കയറ്റുകൂലി ഈടാക്കുന്നത്. നെല്ലിന്റെ മുഴുവൻ കയറ്റുകൂലിയും സപ്ലൈകോ നേരിട്ടു നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

നെല്ല് നിറക്കാനുള്ള ചാക്ക് വാങ്ങുന്ന കർഷകർക്ക് സപ്ലൈകോ ചാക്കിന്റെ വില നെല്ലിന്റെ വിലയോടൊപ്പം നൽകണമെന്നും ഞ്ഞങ്ങൾ ആവശ്യപ്പെടുന്നുണ്ട്.

പാണ്ടിയോട് പ്രഭാകരൻ, ദേശീയ കർഷക സംരക്ഷണസമിതി ജനറൽ സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PADDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL