SignIn
Kerala Kaumudi Online
Friday, 23 October 2026 5.28 AM IST

ധാതുലവണ മിശ്രിതം വിതരണം

sreekrishnapuram
ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ക്ഷീരകർഷകർ ക്കുള്ള ധാതുലവണ മിശ്രിതം വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് നിർവഹിക്കുന്നു.

ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ ക്ഷീരകർഷകർക്കും ധാതുലവണ മിശ്രിതം വിതരണം ചെയ്തു. 2024-25 വാർഷിക പദ്ധതിയിലൂടെ നാല് ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിക അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.ഗിരിജ, സി.ഹരിദാസൻ, കെ.സുമതി, കെ.കെ. ലിനി, എം.കെ.പ്രദീപ്, വെറ്ററിനറി ഡോക്ടർ പ്രീത സംസാരിച്ചു. പദ്ധതിയിലൂടെ പഞ്ചായത്തിലെ മുഴുവൻ ക്ഷീര കർഷകർക്കും ധാതു ലവണ മിശ്രീതം ലഭ്യമാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL