SignIn
Kerala Kaumudi Online
Friday, 23 October 2026 8.26 AM IST

ചുമട് മസ്ദൂർ സംഘം ജില്ലാ സമ്മേളനം

bms

പാലക്കാട്: ഇടതു സർക്കാർ അധികാരത്തിലേറി സകല തൊഴിൽ മേഖലയെയും തകർക്കുകയാണെന്നും ചുമട്ട് തൊഴിലാളി മേഖലയെ പിണറായി സർക്കാർ തകർക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്നും ബി.എം.എസ് ചുമട് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സി.ബാലചന്ദ്രൻ പറഞ്ഞു. ചുമട് മസ്ദൂർ സംഘം ജില്ലാ സമ്മേളനം കഞ്ചിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.മാധവൻ അദ്ധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി ആർ.ഹരിദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വി.രാജേഷ്, ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.രാജേഷ്, ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.ശിവദാസ്, എം.ഗിരീഷ്, വി.മണികണ്ഠൻ, ജില്ലാ ട്രഷറർ വി.ശരത്, ജില്ലാ ജോയിന്റ് സെക്രട്ടറി ശശി ചോറോട്ടൂർ, എസ്.പ്രദീപ്, എസ്.സുജു എന്നിവർ സംസാരിച്ചു. പാലക്കാട് എക്‌സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ എം.എൻ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, BMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL