SignIn
Kerala Kaumudi Online
Friday, 23 October 2026 8.27 AM IST

ആദരിച്ചു

award

പാലക്കാട്: സംസ്ഥാനതലത്തിൽ മികച്ച ശിശു വികസന പദ്ധതി ഓഫീസർ അവാർഡ് ലഭിച്ച എം.ജി ഗീതയെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. എം.ജി.ഗീതയെ ജില്ലാ കളക്ടർ ജി.പ്രിയങ്ക പൊന്നാടയണിയിച്ചു. കൊല്ലങ്കോട് ബ്ലോക്കിലെ ശിശു വികസന പദ്ധതി ഓഫീസറായ ഗീതയുടെ 2023 ആഗസ്റ്റ് മുതൽ 2024 മാർച്ച് വരെയുള്ള കൃത്യതയാർന്ന സേവനത്തിനാണ് അംഗീകാരം. പി.എം.എം.വി.വൈയുടെ(പ്രധാനമന്ത്രി മാതൃവന്ദന യോജന) ദേശീയ തലത്തിൽ നടന്ന പരിശീലനത്തിൽ പങ്കെടുക്കുകയും തുടർന്ന് ബ്ലോക്ക് തലത്തിൽ പദ്ധതി കൃത്യമായി ഏകോപിപ്പിക്കുകയും ചെയ്തു, പ്രീ സ്‌കൂൾ കുട്ടികളുടെ അങ്കണവാടികളിലെ പ്രാതിനിധ്യം കൂട്ടുന്നതിനായി അങ്കണവാടി ജീവനക്കാർക്ക് പ്രതിമാസ പരിശീലനം നടപ്പിലാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL