ഒറ്റപ്പാലം: വാണിയംകുളം പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ഗംഗാധരൻ നിർവഹിച്ചു. പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 5.50 ലക്ഷം രൂപയാണ് പദ്ധതിക്ക് വിനിയോഗിച്ചത്. 35 പേർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. വീൽ ചെയറുകൾ, ശ്രവണ സഹായി, സെൻസറി കിറ്റ്, തെറാപ്പി ബാൾ, എയർ ബെഡ്, തെറാപ്പി മാറ്റ്, സ്റ്റാറ്റിക് സൈക്കിൾ, ഹോൾഡിംഗ് വാക്കർ, വോക്കിങ്ങ് സ്റ്റിക്ക്, തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് പി.ശ്രീലത അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ഹരിദാസൻ, വാർഡ് മെമ്പർ എ.പി.പ്രസാദ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഡോ.ബയാനാ ബോംസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |