പട്ടാമ്പി: മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന വി.കെ.ഇമ്പിച്ചി മുഹമ്മദിൻ്റെ സ്മരണാർത്ഥം സന്നദ്ധ സേവന സംഘടനയായ ചർക്ക ഓങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നൽകുന്ന രണ്ട് വീൽചെയറുകൾ ചർക്ക ചെയർമാൻ റിയാസ് മുക്കോളി മെഡിക്കൽ ഓഫീസർ ഡോ. ശ്രീകുമാറിന് കൈമാറി. ചടങ്ങ് ഡി.സി.സി സെക്രട്ടറി പി.കെ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇ.പി.യൂസഫ്, പി.രൂപേഷ്, കെ.എം.മുജീബുദ്ദീൻ, അസീസ് പട്ടാമ്പി, പി.കെ.അബൂബക്കർ സിദ്ദീഖ്, മുസ്തഫ പോക്കുപ്പടി, സലീം കള്ളാടിപ്പറ്റ, സി.പി.ബാബു, ഇ.കെ.സലീം, ദിവ്യ ദിവാകരൻ, എ.കെ.മുഹമ്മദലി, അസ്കർ പോക്കുപ്പടി, കെ.ടി.സൈറൂഫ്, ഷാഫി മരുതൂർ, ഷാഫി കാരക്കാട്, ഫൈസൽ കാരക്കാട്, റാഷിദ്, ആബിദ്, ഹാരിസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |