SignIn
Kerala Kaumudi Online
Friday, 23 October 2026 9.20 AM IST

വിലക്കുറവ്: കൊക്കോ  കർഷകർ ആശങ്കയിൽ 

പട്ടാമ്പി: കഴിഞ്ഞ വർഷം വലിയ ‌ഡിമാൻഡ് ഉണ്ടായിരുന്ന കൊക്കോയുടെ വിലത്തകർച്ചയുടെ ആഘാതത്തിൽ ആണ് ഇത്തവണ കർഷകർ. കഴിഞ്ഞ വർഷം 1000-1075 രൂപ വിലയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോയുടെ വില 500 രൂപയിലെത്തി. വില വർദ്ധിച്ചതോടെ ചോക്ലേറ്റ് കമ്പനികൾ താത്കാലികമായി പിൻവാങ്ങിയതാണ് വില കുറയാൻ കാരണം. 200 രൂപയ്ക്ക് അടുത്തുവരെയെത്തിയ പച്ച കൊക്കോ വില 100 രൂപയായി. കൊക്കോ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന മറ്റ് രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതും കൊക്കോ പരിപ്പിന് മറ്റ് കൃത്രിമ ബദലുകൾ നിർമ്മിക്കാനാവാത്തതുമാണ് കൊക്കോയ്ക്ക് വില സ്ഥിരത ഉറപ്പു വരുത്തുന്നതിന് തടസം. വില വീണ്ടും ഉയരുമെന്ന് കരുതി കായ ഉണക്കി സംഭരിച്ചുവച്ച കർഷകർക്ക് വില ഇടിഞ്ഞത് വൻതിരിച്ചടിയായി. പ്രതികൂല കാലാവസ്ഥയെ തുടർന്നുള്ള ഉത്പാദനക്കുറവും വിളനാശവും മൂലം കർഷകർ നട്ടംതിരിയുന്നതിനൊപ്പം വിലയും ഇടിഞ്ഞത് ഇരുട്ടടിയായി. പിന്നിൽ ചോക്ലേറ്റ് കമ്പനികൾക്കും ചെറുകിട വ്യാപാരികൾക്കും ഇടനില നിൽക്കുന്ന ലോബിയുടെ ഇടപെടലാണെന്നാണ് വ്യാപാരികൾ പറയുന്നത്.

ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ തിരുമിറ്റക്കോട്, കൂടല്ലൂർ, പറക്കുളം, പട്ടാമ്പി, പെരിങ്ങോട് തുടങ്ങിയ മേഖലകളിലാണ് കൊക്കോ കൃഷി വ്യാപകമായുള്ളത്. മികച്ച വില ലഭിച്ചു തുടങ്ങിയതോടെ. മറ്റ് കൃഷിക്കൊപ്പം കൊക്കോയ്ക്കും പ്രാധാന്യം നൽകിയവരുമുണ്ട്. വലിയ മുതൽ മുടക്കും ആവശ്യമില്ല. ചെറുകിട വ്യാപാരികളിൽ നിന്ന് പാൽ ഉത്പന്നങ്ങളും ചോക്ലേറ്റും നിർമ്മിക്കുന്ന സഹകരണ സംഘങ്ങളുടെയും പ്രൈവറ്റ് കമ്പനികളുടെയും ഏജൻസികൾ കൊക്കോ ശേഖരിച്ച് ഗുജറാത്ത്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ ഫാക്ടറികളിലേയ്ക്കാണ് കയറ്റി അയക്കുന്നത്.
പലരും റബർ വെട്ടിമാറ്റിയാണ് ഇതിലേക്ക് തിരിഞ്ഞത്. വില ഉയർന്നപ്പോൾ പ്രതീക്ഷയേറെയായിരുന്നു. പെട്ടെന്ന് ഇത്രയും താഴുമെന്ന് പ്രതീക്ഷിച്ചില്ല. കൊക്കോയുടെ പതിവ് ശത്രുക്കളായ അണ്ണാൻ, കുരങ്ങ്, പന്നി എന്നിവയെ തുരത്തി ഏറെ പ്രയായസപ്പെട്ടാണ് വിളവ് കാത്തുസൂക്ഷിക്കുന്നത്. സർക്കാർ 750 രൂപയെങ്കിലും താങ്ങ് വില നൽകി സംഭരിക്കെണമെന്നാണ് കർഷകരുടെ ആവശ്യം .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL