ചിറ്റൂർ: പട്ടഞ്ചേരി കടുചിറ പൊങ്കൽ ഉത്സവം വിവിധ പരിപാടികളോടെ സമാപിച്ചു. ശീവേലി, പഞ്ചവാദ്യം, കേളി, കൊമ്പ് പറ്റ് എന്നിവയോടെ പകൽ വേല, കരിപ്പാലി മാരിയമ്മൻ ക്ഷേത്ര സന്നിദ്ധിയിൽ നിന്ന് ഗജവീരന്മാർ, പഞ്ചവാദ്യം, കാവടി, തമ്പോലം എന്നിവയുടെ അകമ്പടിയോടെ പുറപ്പെട്ട് രാത്രി കടുചിറ മാരിയമ്മൻ ക്ഷേത്ര സന്നിദ്ധിയിൽ എത്തിച്ചേർന്നു. രാത്രി കുംഭം താഴ്ത്തലോടെ ഉത്സവത്തിന് സമാപനമായി. ഉത്സവത്തിന്റെ ഭാഗമായി പൂക്കുഴി വെട്ടൽ, നെല്ലിക്കുളങ്ങര ഭഗവതി പൊങ്കാല, ശക്തി കുംഭം നിറയ്ക്കൽ, പൂക്കുഴിയിറങ്ങൽ, ധ്രുവം മേളം, മാരിയമ്മൻ പൊങ്കൽ, തായമ്പക, ഗാനമേള എന്നിവയും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |