കൊല്ലങ്കോട്: പല്ലശ്ശന പഞ്ചായത്ത് ജനകീയാസൂത്രണ പരിപാടിയിൽ ഉൾപ്പെടുത്തി പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. പല്ലാവൂർ ഗവ.എൽ.പി സ്‌കൂളിൽ നടന്ന പരിശീലനത്തിൽ പ്രീ പ്രൈമറി, ഒന്നാം ക്ലാസ് അദ്ധ്യാപികമാരും രക്ഷിതാക്കളും, കുട്ടികളും ഉൾപ്പെടെ 95 പേർ പങ്കെടുത്തു. അടുത്ത അധ്യയന വർഷം ക്ലാസ്സ് മുറികളിലേക്ക് ആവശ്യമായ പഠനോപകരണങ്ങളാണ് തയ്യാറാക്കിയത്. ഏകദിന ശില്പശാല പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്റ് എൽ.സായ് രാധ ഉദ്ഘാടനം ചെയ്തു. കൈത്തിരി സമഗ്ര വിദ്യാഭ്യാസ പരിപാടി കൺവീനർ എ.ഹാറൂൺ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ടി.ഇ.ഷൈമ, പരിശീലകരായ എം.കെ.ശ്രീജ, ജെ.അനു, ടി.വി.പ്രമീള, കെ.ചിത്രപ്രസാദ്, കെ.ശ്രീജാ മോൾ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |