കഞ്ചിക്കോട്: കോരയാർപുഴയിലെ എലപ്പുള്ളി എടുപ്പുക്കുളം എൻ.വി ചള്ളയിലെ തടയണ പൊളിക്കുന്നത് ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. മദ്യകമ്പനിക്ക് വേണ്ടിയാണ് തടയണ പൊളിക്കുന്നത് എന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവർത്തകർ തടഞ്ഞത്. 65 ലക്ഷം രൂപ ചെലവിൽ പുഴയിൽ തടയണക്ക് സൈഡിലായി ചിറ്റൂർ ബ്ലോക് പഞ്ചായത്ത് ഭിത്തി നിർമ്മിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തടയണ പൊളിക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞത്. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.ഗിരീഷ് ബാബു, ജനറൽ സെക്രട്ടറി സന്തോഷ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |