SignIn
Kerala Kaumudi Online
Friday, 23 October 2026 1.07 PM IST

വേനലിൽ കൈ പൊള്ളിച്ച് ഇളനീർ വില ഉയരുന്നു

വടക്കഞ്ചേരി: ആഴ്ചകൾക്ക് മുമ്പ് 40 രൂപ വരെയുണ്ടായിരുന്ന ഇളനീരിന് ഇപ്പോൾ വില 60 രൂപ വരെയായി. തേങ്ങവില കൂടിയതാണ് പ്രധാന കാരണം. ഇതിനൊപ്പം വേനൽച്ചൂടിൽ ഇളനീർ വില്പന വർദ്ധിച്ചതും പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണമായി. മാസങ്ങൾക്ക് മുമ്പ് 35 മുതൽ 40 രൂപവരെ വില ഈടാക്കിയിരുന്ന ഇളനീരിന് ഇപ്പോൾ 55 രൂപ വരെയാണ് ഈടാക്കുന്നത്. വലിയ ഇളനീരിന് 60 രൂപ വരെ നൽകണം. മുൻ വർഷത്തെ അപേക്ഷിച്ച് 10 മുതൽ 15 രൂപ വരെയാണ് വർദ്ധിച്ചത്.

മാസങ്ങളായി നാളികേര വില ഉയർന്നു നിൽക്കുകയാണ്. ഇത്തവണ ഉത്പാദനം കുറഞ്ഞതാണ് കാരണം. തേങ്ങയ്ക്കും ഇളനീരിനും വൻ ക്ഷാമം നേരിടുന്നതായി കച്ചവടക്കാർ പറയുന്നു. വിളവെടുപ്പ് തീരെ കുറഞ്ഞതോടെ തേങ്ങ വില കിലോയ്ക്ക് 75 രൂപ വരെയെത്തിയിരുന്നു. തമിഴ്നാട് ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും വരവ് കുറവാണ്. ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, അട്ടപ്പാടി ഭാഗങ്ങളിൽ നിന്നാണ് കൂടുതലായി ഇളനീർ എത്തുന്നത്. പൊള്ളാച്ചിയിൽനിന്ന് ഇളനീർ എത്തുന്നുണ്ടെങ്കിലും ഗതാഗതച്ചെലവ് കൂടുതലാണ്. കുരങ്ങുശല്യം കാരണം നാട്ടിൻപുറത്തും ഇളനീരും തേങ്ങയും കിട്ടാനില്ല. വേനൽച്ചൂട് കൂടുന്നതോടെ കച്ചവടവും കൂടും. വേനൽക്കാല അസുഖങ്ങൾ കൂടിയതും കൂടുതൽ പേർ ഇളനീർ തേടിവരുന്നതിന് കാരണമാകുന്നുണ്ട്. രണ്ടു മാസം കൂടി ചൂട് തുടരുമെന്നതിനാൽ ഇളനീർ വില ഉടനൊന്നും കുറയാൻ സാദ്ധ്യതയില്ലെന്നും കച്ചവടക്കാർ പറയുന്നു. ചിലപ്പോൾ വില ഇനിയും കൂടാനും സാദ്ധ്യതയുണ്ട്. ഇളനീർ വില കൂടിയതോടെ കരിമ്പിൻ ജ്യൂസിനും സർബത്തിനും ആവശ്യക്കാർ കൂടിയതായും വഴിയോര കച്ചവടക്കാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, COCONUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL