
പട്ടാമ്പി: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെന്റർ റംസാൻ കിറ്റ് വിതരണവും കെ.ഉണ്ണീൻ കുട്ടി സാഹിബ് അനുസ്മരണ സമ്മേളനവും നടത്തി. തൃത്താല ശിഹാബ് തങ്ങൾ സൗധത്തിൽ കെ.വി.മൊയ്തീൻകുട്ടി ഉണ്ണീൻ കുട്ടി സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. പത്തിൽ അലി അദ്ധ്യക്ഷനായി. റിലീഫ് സെന്റർ ചെയർമാൻ കെ.മുഹമ്മദ് ഫാറൂഖി, കെ.വി.മുസ്തഫ, എം.എൻ.നൗഷാദ്, പി.വി.വീരാവുണ്ണി, എ.വി.നാസർ, യു. ടി.താഹിർ, ടി.ടി.ഹബീബുള്ള, എം.എൻ.കുഞ്ഞാലു, വാർഡ് മെമ്പർ സുജാത, എ.വി.ഉമ്മർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |