SignIn
Kerala Kaumudi Online
Friday, 23 October 2026 2.33 PM IST

ടാങ്ക് വിതരണം നടത്തി

tank

പട്ടാമ്പി: ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ എസ്.സി കുടുംബങ്ങൾക്കുള്ള രണ്ടാംഘട്ട കുടിവെള്ള ടാങ്ക് വിതരണം നടത്തി. പഞ്ചായത്ത് അംബേദ്കർ ഹാളിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞാലിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ ഉദ്ഘാടനം നിർവ്വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എ.രാജേഷ് പദ്ധതി വിശദീകരണം നടത്തി. രണ്ടാംഘട്ടത്തിൽ 42 കുടുംബങ്ങൾക്കാണ് കുടിവെള്ള ടാങ്ക് വിതരണം നടത്തിയത്. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ, ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു, പഞ്ചായത്ത് അംഗങ്ങളായ വി.എസ്.ശിവാസ്, ഷഹന അലി, സജിത ഉണ്ണികൃഷ്ണൻ, സരിത വിജയൻ, ഫാത്തിമത്ത് സിൽജ, കെ.സുജിത, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, TANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL