കഞ്ചിക്കോട്: പുതുശ്ശേരി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമാക്കുന്ന സീറോ വേസ്റ്റ് യജ്ഞത്തിന് ജനകീയ പിന്തുണ. ഇരുപതാം വാർഡിലെ വാക്കൽപ്പാടം ന്യൂ യുവനിര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിലെ അംഗങ്ങളാണ് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചുകൊണ്ട് പഞ്ചായത്തിന്റെ മാലിന്യ വിമുക്ത യജ്ഞത്തോട് കൈകോർത്തത്. ക്ലബ്ബിന്റെ പത്തൊമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അജീഷ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് രമാദേവി അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി പ്രിൻസ്, മെമ്പർമാരായ കിഷോർ, മുരുകൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |