SignIn
Kerala Kaumudi Online
Thursday, 22 October 2026 8.42 PM IST

തൊഴിൽമേള 29ന്

job
job

പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴിൽ നാല് സ്വകാര്യസ്ഥാപനങ്ങളിലേക്ക് നാളെ രാവിലെ 10ന് ജോബ് ഡ്രൈവ് നടത്തും. ടീം ലീഡർ, അനിമേഷൻ ഡിസൈനർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, ഫീൽഡ് ഓഫീസർ, ഡെലിവറി ബോയ്സ്, സൂപ്പർവൈസർ, അക്കൗണ്ടന്റ്, കൺട്രോൾ റൂം എക്സിക്യൂട്ടീവ്, പ്രോഗ്രാം കോഓർഡിനേറ്റർ, മാർക്കറ്റിംഗ് മാനേജർ, മാനേജർ അക്കൗണ്ടന്റ് അസിസ്റ്റന്റ്, ബില്ലിംഗ്, സെയിൽസ്, പാക്കിംഗ്, ഹെൽപ്പർ, സ്വീപ്പർ, എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം. പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ വെച്ചാണ് അഭിമുഖം. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കാണ് പ്രവേശനം. രജിസ്റ്റർ ചെയ്യാൻ താൽപര്യപ്പെടുന്നവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും, ഒറ്റതവണ രജിസ്‌ട്രേഷൻ ഫീസായി 250 രൂപയും സഹിതം എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505435, 2505204, 8289847817.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL