SignIn
Kerala Kaumudi Online
Thursday, 22 October 2026 8.41 PM IST

ധർണ നടത്തി

mahila-congress
സ്ത്രീ സംവരണം ഉടൻ നടപ്പിൽ വരുത്തണമെന്ന് ആവശ്യം ഉന്നയിച്ച് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ധർണ മുൻ എം.പി വി.എസ്.വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: പാർലമെന്റിലും നിയമസഭകളിലും 33% സ്ത്രീ സംവരണം ഉടൻ നടപ്പാക്കണം എന്നാവശ്യപ്പെട്ട് അഖിലേന്ത്യ മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ഇന്ത്യയിലാകെ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മഹിളാ കോൺഗ്രസ് പാലക്കാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണൻ അദ്ധ്യക്ഷയായി. മുൻ എം.പി വി.എസ്.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. കെ.പി.സിസി സെക്രട്ടറി പി.വി.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ പി.പി.പാഞ്ചാലി, ടി.ഡി.ഗീതാ ശിവദാസ്, പി.പി.ഇന്ദിരാദേവി, എം.ടി.ഗീത, വി.കെ.റഹ്മത്ത്, ഡി.വിജയലക്ഷ്മി, എം.രമ, രമണി രാജൻ, കെ.കോമളം തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL