
ശ്രീകൃഷ്ണപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്മ്യൂണിറ്റി ക്ലബ് ഓഫ് പാലക്കാടിന്റെ സഹകരണത്തോടെ ശ്രീകൃഷ്ണപുരം ഗവ. കോളേജിൽ ആരംഭിച്ച എ.ഐ സ്റ്റുഡന്റസ് ക്ലബ്ബിന്റെ ഉദ്ഘാടനം ക്ലബ് പ്രസിഡന്റ് പാറക്കൽ രാമചന്ദ്ര മേനോൻ നിർവഹിച്ചു. ജില്ലയിലെ വിവിധ കോളേജുകളിൽ പ്രവർത്തനമാരംഭിച്ച ഇത്തരം ക്ലബ്ബുകളിലൂടെ ആദ്യം എല്ലാ വിദ്യാർത്ഥികളേയും പിന്നീട് മുഴുവൻ സമൂഹത്തെയും എ.ഐ സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ പരിചയപ്പെടുത്തുകയാണ് മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ.രമേശ് ബാബു അദ്ധ്യക്ഷനായി. ഗുരുദത്ത് സദാനന്ദൻ, കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫ.പി.വി.സവ്യൻ, എ.ഐ.സി.പി.പാട്രൺ മെമ്പർ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |