SignIn
Kerala Kaumudi Online
Friday, 09 October 2026 1.54 AM IST

‘മെയ്ഡ് ഇൻ’ മികച്ച ഹ്രസ്വചിത്രം

made-in-one

കൊച്ചി: 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ ‘മെയ്ഡ് ഇൻ’ മികച്ച ഹ്രസ്വചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ നടന്ന ചടങ്ങിൽ സംവിധായകൻ പ്രിയദർശൻ അവാർഡ് സമ്മാനിച്ചു. ഒന്നരവർഷത്തിനിടെ 37-ഓളം ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ ‘മെയ്ഡ് ഇൻ’ നേടിയതായി അണിയറ പ്രവർത്തകർ അറിയിച്ചു. കച്ചവട താല്പര്യത്തോടെ മാത്രം ലോകത്തെ കാണുന്ന ഏകാധിപത്യ രാജ്യത്തിന്റെ നിഗൂഢ പ്രവർത്തികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ആനുകാലിക പ്രമേയമാണ് നിശബ്ദ ഹ്രസ്വചിത്രം അവതരിപ്പിക്കുന്നത്. യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന മുൻ സൈനികന്റെ കാഴ്ചകളിലൂടെയാണ് പ്രമേയം പ്രേക്ഷകരിലെത്തുന്നത്. എൽ. കെ പ്രൊഡക്ഷൻ ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചനയും സംവിധാനവും നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAID IN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360