SignIn
Kerala Kaumudi Online
Friday, 23 October 2026 1.39 PM IST

അമ്മയും കുഞ്ഞും പദ്ധതി

mother-child
തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിൽ അമ്മയും കുഞ്ഞും പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: തച്ചനാട്ടുകര പഞ്ചായത്തിൽ അമ്മയും കുഞ്ഞും പദ്ധതി മുറിയങ്കണ്ണി സർക്കാർ ആയുർവേദാശുപത്രിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗർഭിണികളുടെയും പ്രസവാനന്തര ശുശ്രൂഷയിയിലിരിക്കുന്ന അമ്മാരുടെയും രണ്ടു വയസുവരെയുള്ള കുഞ്ഞുങ്ങളുടെയും സമഗ്ര ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയിൽ ആയുർവേദ മരുന്നുകളും ആയുർവേദ ഡോക്ടറുടെ പരിചരണവും ലഭിക്കും. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ സി.പി.സുബൈർ അദ്ധ്യക്ഷനായി. സീനിയർ മെഡിക്കൽ ഓഫീസർ ഡോ.പി.എം. ദിനേശൻ,​ ആറ്റബീവി, സുരേഷ്‌ കുമാർ, മായ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, AYURVEDAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL