SignIn
Kerala Kaumudi Online
Friday, 23 October 2026 3.54 AM IST

കണ്ണുകെട്ടി സത്യഗ്രഹം

plachimada
പ്ലാച്ചിമട സമരത്തിന്റെ 23ാം വാർഷികത്തോടനുബന്ധിച്ച് സർക്കാരിന്റെ നീതി നിഷേധത്തിൽ പ്രതിഷേധിച്ച് പ്ലാച്ചിമടയിൽ നടന്ന കണ്ണുകെട്ടി സത്യാഗ്രഹം വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: പ്ലാച്ചിമട സമരത്തിന്റെ 23ാം വാർഷികത്തോടനുബന്ധിച്ച് സർക്കാരിന്റ നീതി നിഷേധത്തിൽ പ്രതിഷേധിച്ച് 23 സമര പോരാളികൾ പ്ലാച്ചിമടയിൽ കണ്ണ് കെട്ടി സത്യഗ്രഹം സംഘടിപ്പിച്ചു. കോളവിരുദ്ധ സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഐക്യദാർഢ്യ സമിതി ചെയർമാൻ വിജയൻ അമ്പലക്കാട് അദ്ധ്യക്ഷനായി. ഐക്യദാർഢ്യ സമിതി കൺവീനർ എം.സുലൈമാൻ, മുതലാംതോട് മണി, കെ.മായാണ്ടി, ബാലചന്ദ്രൻ പുതുവയൽ, എസ്.രമണൻ, വി.പത്മ മോഹൻ, സന്തോഷ് മലമ്പുഴ, കൃഷ്ണൻ കുട്ടി കുനിശ്ശേരി, എം.കാജാഹുസൈൻ, സതീശൻ ആനച്ചിറ, ജെ.പഞ്ചമി, എ.സരസ്സു, എൻ.ശെൽവി, എം.തങ്കവേലു, കെ.സുന്ദരൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PLACHIMADA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL