SignIn
Kerala Kaumudi Online
Friday, 23 October 2026 3.54 AM IST

യുവജനതാദൾഎസ് കൺവെൻഷൻ

jds
യുവജനതാദൾ എസ് നെന്മാറ നിയോജക മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ് വിജീഷ് കണികണ്ടത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

മുതലമട: ലഹരിക്കെതിരെ പോരാടാൻ യുവജനതാദൾ എസ് മുൻപന്തിയിലെന്ന് ജില്ലാപ്രസിഡന്റ് വിജീഷ്‌ കണികണ്ടത്ത്. യുവജനതാദൾഎസ് നെന്മാറ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാസ ലഹരിയുടെ ഉപയോഗം വിദ്യാർത്ഥികൾ ഉൾപ്പെടെയുളള വിഭാഗങ്ങളിൽ ആഴ്നിറങ്ങിയിട്ടുണ്ടെന്നും ഇതിനെതിരെയുള്ള പോരാട്ടമാണ് യുവാക്കൾ നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടി ചേർത്തു. എ.സുനിൽ അദ്ധ്യക്ഷത വഹിച്ചു. ജനതാദൾ എസ് നെന്മാറ നിയോജകമണ്ഡലം പ്രസിഡന്റ് എ.മോഹനൻ, സെക്രട്ടറി കെ.അഭിലാഷ്, യുവജനതാദൾ എസ് ജില്ലാ കമ്മിറ്റി അംഗം എസ്.നിധിൻഘോഷ്, കെ.മണികണ്ഠൻ, എം.മുവിൻ, എ.സുധീഷ്, കെ.ഷൈജു, സി.ശെൽവൻ, കെ.സുധീഷ്, ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, JDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL