SignIn
Kerala Kaumudi Online
Friday, 23 October 2026 12.05 PM IST

ലോക മലമ്പനി ദിനം ആചരിച്ചു

malaria-day
നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലോക മലമ്പനി ദിനത്തോട് അനുബന്ധിച്ച് പരിശോധനയ്ക്കായി രക്തം ശേഖരിക്കുന്നു.

നെല്ലിയാമ്പതി: ലോക മലമ്പനി ദിനത്തോട്(വേൾഡ് മലേറിയ ഡേ) അനുബന്ധിച്ചു നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മലമ്പനി ദിനാചരണം നടത്തി. പൊതുജനങ്ങൾക്ക് പി.എച്ച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ ജെ.ആരോഗ്യം ജോയ്സൺ ബോധവത്കരണ ക്ലാസ് നൽകി. മെഡിക്കൽ ഓഫീസർ ഡോ. ജിനേഷ്‌മോൻ ചാണ്ടി അദ്ധ്യക്ഷത വഹിച്ചു. പനിയുമായി ആശുപത്രിയിൽ എത്തിയവരുടെ രക്തം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബി.അഫ്സൽ, സൈനു സണ്ണി എന്നിവർ പരിശോധനയ്ക്കായി ശേഖരിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് സുദിന സുരേന്ദ്രൻ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.ശരൺറാം നന്ദിയും അറിയിച്ചു. ദിവംഗതനായ മാർപ്പാപ്പയ്ക്കും, പഹൽഗാമിലെ രക്തസാക്ഷികൾക്കും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് ബോധവൽക്കരണ പരിപാടി ആരംഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MALARIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL