
ചിറ്റൂർ: ഗോഷിൻ കായി കരാട്ടേ സ്‌കൂൾ 40-ാം വാർഷികത്തിന്റെ ഭാഗമായി തമിഴ്നാട് മേട്ടുപാളയത്തു സംഘടിപ്പിച്ച കരാട്ടേ ചാമ്പ്യൻഷിപ്പിൽ കൊഴിഞ്ഞാമ്പാറ കെൻക്കോ മാർട് സിലാട്സി കരാട്ടേ അക്കാഡമിയിലെ മത്സരാർത്ഥികൾ നേടിയത് 16 ട്രോഫികൾ. അക്കാഡമിയുടെ ചുമതലക്കാരായ വി.ദർഷ, കെ.വിജയൻ എന്നിവരുടെ നേതൃത്ത്വത്തിൽ 11 പേർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു. കത്ത, കുമിത്തേ വിഭാഗങ്ങളിൽ നിന്നും ആറ് സ്വർണം, അഞ്ച് വെള്ളി, അഞ്ച് വെങ്കലം എന്നിങ്ങനെയാണ് 16 ട്രോഫികൾ നേടിയത്. എരുത്തേൻപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി, വി.ദർഷ, കെ.വിജയൻ എന്നിവർ പങ്കടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |