SignIn
Kerala Kaumudi Online
Friday, 23 October 2026 10.21 PM IST

വീണ്ടും ഭീഷണിയായി തെ​രു​വു​നായ്ക്കൾ; ഫലംകാണാതെ എ.​ബി.​സി പ​ദ്ധ​തി

dog

●2023-24 സാ​മ്പ​ത്തി​ക വ​ർ​ഷത്തിൽ വ​ന്ധ്യം​ക​രി​ച്ച​ത് -325 തെ​രു​വു​ നായ്ക്കളെ

●2024 -25 സാ​മ്പ​ത്തി​ക​വ​ർ​ഷത്തിൽ വ​ന്ധ്യം​ക​രി​ച്ച​ത്- 187 തെ​രു​വു​ നായ്ക്കളെ

പാ​ല​ക്കാ​ട്: പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്തി​ട്ടും പേ​വി​ഷ​ബാ​ധ​യേ​ൽ​ക്കു​ന്ന ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യം സംസ്ഥാനത്ത് നി​ല​നി​ൽ​ക്കു​മ്പോ​ൾ പാലക്കാട് ന​ഗ​ര​ത്തി​ൽ ഉൾപ്പെടെ എ.​ബി.​സി പ​ദ്ധ​തി​ ഫലംകാണുന്നില്ലെന്ന ആ​ക്ഷേ​പം ശക്തം. 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ആകെ 325 തെ​രു​വു​ നായ്ക്കളെ​യാ​ണ് പാലക്കാട് ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ എ.​ബി.​സി പ​ദ്ധ​തി​യി​ലൂ​ടെ വ​ന്ധ്യം​ക​രി​ച്ച​ത്. 2024 -25 സാ​മ്പ​ത്തി​ക​വ​ർ​ഷത്തിൽ അത് 187 ആ​യി കു​റ​ഞ്ഞു. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ന​ഗ​ര​സ​ഭ​യി​ൽ എ.​ബി.​സി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നില്ല. പ​ക​രം വാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി​യി​ൽ​ നി​ന്ന് വി​ഹി​ത​മാ​യി നി​ശ്ചി​ത തു​ക ജി​ല്ല പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി ഉ​ത്ത​ര​വാ​ദി​ത്വത്തി​ൽ​ നി​ന്നും ഒഴിഞ്ഞു ​മാ​റു​ക​യാ​ണെ​ന്നുമാണ് ഉയരുന്ന ആക്ഷേപം. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലാ​യി 10 ല​ക്ഷം രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ ജി​ല്ല പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ​ദി​വ​സം പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​ല​പ്പു​റ​ത്ത് ഒ​രു പെ​ൺ​കു​ട്ടി മ​രി​ച്ചി​രു​ന്നു. ദിവസങ്ങൾക്ക് മുമ്പാണ് കൊ​ല്ല​ത്ത് ഏ​ഴു​വ​യ​സു​കാ​രി​ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചത്. സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം ഇ​തു​വ​രെ പേ​വി​ഷ​ബാ​ധ​യേ​റ്റ് 13 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​മായത്. നി​ല​വി​ലെ സാ​ഹ​ച​ര്യം നി​യ​ന്ത്രി​ക്കാ​ൻ മു​നി​സി​പ്പ​ൽ ആ​ക്ട് 437, 438 പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് തെ​രു​വു​നാ​യ് പ​രി​പാ​ല​ന കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ച്ച് എ.​ബി.​സി പ​ദ്ധ​തി ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നുമാണ് ജനങ്ങളുടെ ആവശ്യം.

211 തെരുവ് നായ്ക്കൾക്ക് കുത്തിവെയ്പ്പ് നൽകി

തെ​രു​വു​നാ​യ്ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​നാ​യി ജി​ല്ല പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ർ​ന്ന് ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീസ​ർ നി​ർ​വ​ഹ​ണം ന​ട​ത്തു​ന്ന പ​ദ്ധ​തി​യാ​ണ് എ.​ബി.​സി (അ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ). പാലക്കാട് ന​ഗ​ര​സ​ഭ ന​ൽ​കി​യ വി​വ​രാ​വ​കാ​ശ രേ​ഖ​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ 48 വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്കാ​ണ് പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്ത് ലൈ​സ​ൻ​സ് ന​ൽ​കി​യ​ത്. 163 തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മു​ഖേ​ന​യും കു​ത്തി​വെ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന അ​ഞ്ഞൂ​റോ​ളം സ്ഥ​ല​ങ്ങ​ളു​ണ്ടെ​ന്നും ഇ​വ തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ദ്ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നുണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്​ക്ക​ളു​ടെ കൂ​ട്ട​ത്തോ​ടെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​വാ​റു​ണ്ടെ​നും ആ​ക്ഷേ​പ​മു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, DOG ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL