
ഷൊർണൂർ: പട്ടാമ്പിയിൽ നടക്കുന്ന എ.ഐ.എസ്.എഫിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഷൊർണൂർ കവളപ്പാറയിൽ നിന്നും തുടങ്ങിയ കൊടിമര ജാഥ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.ചാമുണ്ണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.കബീർ, ജാഥ ക്യാപ്റ്റനായ കെ.ഷിനാഫ്, വൈസ് ക്യാപ്റ്റൻ എം.എ.വാസിൽ, ജാഥ ഡയറക്ടർ ദർശിത്ത് എന്നിവർക്ക് കൈമാറി. എസ്.എഫ് നേതാക്കളായ കൃഷ്ണജ വിനയ സി.പി.ഐ ഒറ്റപ്പാലം മണ്ഡലം സെക്രട്ടറി എം.എ.പൗലോസ്, ജില്ല എക്സിക്യൂട്ടിവ് അംഗം പ്രഭാവതി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |