
കടമ്പഴിപ്പുറം: സമഗ്രശിക്ഷാ കേരള, കുസാറ്റ് എന്നിവ ചേർന്ന് നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് ലാബ് (ഐ ലാബ്) പദ്ധതിയിലെ ഉപകരണങ്ങളുടെ വിതരണവും അവധിക്കാല ഡി.ആർ.ജി അദ്ധ്യാപക പരിശീലനവും ചെർപ്പുളശ്ശേരി ബി.ആർ.സിയുടെ നേതൃത്വത്തിൽ കടമ്പഴിപ്പുറം ജി.യു.പി സ്കൂളിൽ നടന്നു. കെ.പ്രേംകുമാർ എം. എൽ.എ ഉദ്ഘാടനം ചെയ്തു. ബി.പി.സി എൻ.പി.പ്രിയേഷ് അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപകൻ എം.പി ഗോപാലകൃഷ്ണൻ, ട്രെയിനർ പി.സി.ശിവശങ്കരൻ, ക്ലസ്റ്റർ കോഓർഡിനേറ്റർ എബിൻ ബേബി, എ.വി.കൃഷ്ണപ്രകാശ്, ഇബ്രാഹിം അബ്ദുൾ ഹക്കീം സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |