SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.04 PM IST

വാട്ടർ എ.ടി.എം

water
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാപിച്ച വാട്ടർ എ.ടി.എമ്മുകൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച വാട്ടർ എ.ടി.എമ്മുകൾ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം പഞ്ചായത്ത്, കടമ്പഴിപ്പുറം സാമൂഹ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിച്ചത്. ഓരോ വാട്ടർ എ.ടി.എമ്മിനും അഞ്ച് ലക്ഷം രൂപ വീതമാണ് വകയിരുത്തിയത്. ഒരു രൂപയ്ക്ക് ഒരു ലിറ്റർ കുടിവെള്ളം വാട്ടർ എ.ടി.എമ്മുകൾ വഴി ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.സൈതാലി അദ്ധ്യക്ഷനായി. ശ്രീകൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് സി.രാജിക, വൈസ് പ്രസിഡന്റ് എം.സുകുമാരൻ, വി.കെ.രാധിക, പി.സുബ്രഹ്മണ്യൻ, സി.നാരായണൻ കുട്ടി, ഒ.ശ്രീകുമാരി, ടി.ഷീജ പ്രദീപ്, മെഡിക്കൽ ഓഫീസർ സന്ധ്യ, ഡോ. അബ്ബാസ്, നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL