SignIn
Kerala Kaumudi Online
Friday, 23 October 2026 7.41 AM IST

ശിലാസ്ഥാപനം

mcf
പാട്ടോലയിൽ നിർമ്മിക്കുന്ന എം.സി.എഫ് കെട്ടിടത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന തറക്കല്ലിടുന്നു.

പുതുക്കോട്: പാട്ടോലയിൽ നിർമ്മിക്കുന്ന എം.സി.എഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) കെട്ടിടത്തിന്റെ ശിലാസ്ഥാപനം പുതുക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഹസീന നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ശുചിത്വ മിഷന്റെയും സംയുക്ത സഹകരണത്തോടെ 22.84 ലക്ഷം രൂപ വകയിരുത്തിയാണ് ഒരുനില കെട്ടിടം യാഥാർത്ഥ്യമാക്കുന്നത്. 982 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിടം നിർമ്മിക്കുന്നത്. സോർട്ടിംഗ് ടേബിൾ, കോൺവെയർ ബെൽറ്റ് തുടങ്ങിയ സജ്ജീകരണങ്ങൾ ഒരുക്കും. പരിപാടിയിൽ പഞ്ചായത്ത് സെക്രട്ടറി ഷാജി, ഹെൽത്ത് ഇൻസ്‌പെക്ടർ നിഷ, എ.ഇ ടിന്റു, ഓവർസിയർ മനു തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL