SignIn
Kerala Kaumudi Online
Friday, 23 October 2026 6.36 PM IST

മുട്ടക്കോഴി വിതരണം

kozhi
എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ അടുക്കളമുറ്റത്ത് കോഴിവളർത്തൽ പദ്ധതിയുടെ ഭാഗമായി മുട്ട കോഴികളെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുനിൽകുമാർ വിതരണം ചെയ്യുന്നു.

എലപ്പുള്ളി: 'അടുക്കളമുറ്റത്ത് കോഴിവളർത്തൽ' പദ്ധതിയുടെ ഭാഗമായി എലപ്പുള്ളി പഞ്ചായത്തിൽ 160 ഗുണഭോക്താക്കൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുനിൽകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.വി.പുണ്യകുമാരി, കെ.ശരവണകുമാർ, ആർ.രാജകുമാരി, പഞ്ചായത്ത് അംഗങ്ങളായ കെ.അപ്പുകുട്ടൻ, ഡി.രമേശൻ, പി.ശശിധരൻ, വി.സന്തോഷ്, എലപ്പുള്ളി മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ എൻ.ദാമോധരൻ, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ പ്രശാന്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL