SignIn
Kerala Kaumudi Online
Friday, 23 October 2026 8.35 AM IST

നീർധാര പദ്ധതി

neerdhaara
കുത്തനൂർ ഗ്രാമപഞ്ചായത്തിൽ നടന്ന നീർധാര പദ്ധതി നടത്തിപ്പ് യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു.

കുത്തനൂർ: ഉപരിതല ജല ലഭ്യതയും ഭൂജലവിതാനവും ഉയർത്തുകയെന്ന ലക്ഷ്യത്തോടെ കുത്തനൂർ പഞ്ചായത്തിൽ 'നീർധാര' പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് പി.ടി.സഹദേവൻ പദ്ധതി ഉദ്ഘാടനം ചെയ്തു. രണ്ട് ഏക്കർ വരെ കൃഷിഭൂമിയുള്ള കർഷകരുടെ സ്ഥലങ്ങളിൽ കാർഷികാവശ്യങ്ങൾക്കായി കുളങ്ങളും കിണറുകളും നിർമ്മിക്കുക, നീർച്ചാലുകൾ സംരക്ഷിക്കുക എന്നിവയാണ് 'നീർധാര' പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ജലസംരക്ഷണം ഉറപ്പാക്കാനും വേനൽക്കാലത്തെ വരൾച്ചാ ഭീഷണി നേരിടാനും പദ്ധതി സഹായകമാകും. പരിപാടിയിൽ വാർഡ് അംഗം ലതാവിജയകുമാർ, എ.ഇ.സജിന, ഓവർസിയർമാരായ കിഷോർ, ഗിരിജ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL