SignIn
Kerala Kaumudi Online
Friday, 23 October 2026 8.35 AM IST

പി.എ.ഉമ്മറിനെ അനുമോദിച്ചു

cpm
റോബർട്ട് ഓവൻ പുരസ്‌കാര ജേതാവ് പി.എ.ഉമ്മറിനെ പി.എ.ഉമ്മറിനെ സി.പി.എം ചെർപ്പുളശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിക്കുന്നു.

ചെർപ്പുളശേരി: സംസ്ഥാന സഹകരണ വകുപ്പിന്റെ റോബർട്ട് ഓവൻ പുരസ്‌കാര ജേതാവ് പി.എ.ഉമ്മറിനെ സി.പി.എം ചെർപ്പുളശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സഹകരണ ബാങ്ക് ഹാളിൽ നടന്ന പരിപാടി തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. പി.മമ്മികുട്ടി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.നന്ദകുമാർ, ജില്ലാ കമ്മിറ്റി അംഗം കെ.ബി.സുഭാഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ.ചന്ദ്രബാബു, പി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. വിവിധ സഹകരണ സംഘങ്ങളും ഉപഹാരങ്ങൾ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL