SignIn
Kerala Kaumudi Online
Friday, 23 October 2026 2.44 AM IST

അനുമോദിച്ചു

independence-day
മുതലമട കിഴക്ക് ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം സംഘം പ്രസിഡന്റ് പി.മാധവൻ ഉദ്ഘാടനം ചെയ്യുന്നു.

മുതലമട: കിഴക്ക് ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡ് മൊമന്റോയും നൽകി അനുമോദിച്ചു. മുതലമട കിഴക്ക് ക്ഷീരവ്യവസായ സഹകരണ സംഘം വൈസ് പ്രസിഡന്റ് ജോതിലക്ഷ്മി അദ്ധ്യക്ഷത വഹിച്ച പരിപാടി പ്രസിഡന്റ് പി.മാധവൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ ജി.രമേശ്, മഹാലിംഗം, പി.മുത്തുകുമാർ, ആർ.ശശീന്ദ്രൻ, എം.നാച്ചുമുത്തു, കമാലുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ്, ജനാർദ്ദനൻ, പി.ഗംഗാധരൻ, എ.മോഹനൻ, വി.ഹരി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MUTHALAMADA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL