SignIn
Kerala Kaumudi Online
Sunday, 25 October 2026 2.29 AM IST

പാലക്കയത്ത് 13.7 കി​ലോ​മീ​റ്റ​ർ സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി പൂ​ർ​ത്തി​യാ​യി

കല്ലടിക്കോട്: കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസമേഖലയിൽ ഇറങ്ങാതിരിക്കാൻ പാലക്കയം വനം സ്റ്റേഷൻ പരിധിയിൽ നടപ്പാക്കുന്ന സൗരോർജ തൂക്കുവേലി നിർമ്മാണം 13.7 കിലോമീറ്റർ പൂർത്തിയായി. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല മുതൽ കരിമ്പ പഞ്ചായത്തിലെ വേലിക്കാട് വരെയുള്ള 37 കിലോമീറ്റർ ദൂരത്തിലാണ് പ്രതിരോധ സംവിധാനമൊരുക്കുന്നത്.

കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ പഞ്ചായത്തുകളിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണുകയാണ് ലക്ഷ്യം. നിലവിൽ കല്ലടിക്കോട് ഭാഗത്ത് വനാതിർത്തിയിൽ തൂണുകൾ സ്ഥാപിച്ചശേഷം ലൈൻവലിക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. ഡിസംബറിനകം നിർമ്മാണം പൂർത്തീകരിക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. മൂന്നരക്കോടി രൂപ ചെലവിൽ കഴിഞ്ഞവർഷം ജൂൺ ആദ്യവാരത്തിലാണ് വനാതിർത്തിയിൽ സൗരോർജ തൂക്കുവേലി നിർമ്മാണം തുടങ്ങിയത്. കാഞ്ഞിരപ്പുഴ ഭാഗത്ത് പൂഞ്ചോല മുതൽ ഇഞ്ചിക്കുന്നുവരെ ഒമ്പത് കിലോമീറ്റർ ദൂരത്തിലാണ് തൂക്കുവേലി സ്ഥാപിക്കുന്നത്. ഇവിടെ 6.7 കിലോമീറ്റർ പൂർത്തിയാക്കി.

തരിപ്പപതി മുതൽ ഇഞ്ചിക്കുന്നുവരെ 14 കിലോമീറ്ററിൽ മൂന്ന് കിലോമീറ്റർ ദൂരവും വേലി നിർമാണം പൂർത്തിയായി. വേലിക്കാട് മുതൽ മീൻവല്ലം വരെ 14 കിലോമീറ്ററിൽ നാലുകിലോമീറ്ററും തൂക്കൂവേലി സജ്ജമാക്കി. തരിപ്പപതി, കല്ലടിക്കോട് മേഖലയിൽ സെപ്തംബർ മാസത്തിനകം നിർമാണം പൂർത്തിയാക്കും. പൂഞ്ചോല, ഇഞ്ചിക്കുന്ന് ഭാഗങ്ങളിൽ കരാർകാലാവധി കഴിഞ്ഞതോടെ പുതുക്കിനൽകുന്നതിന് നടപടി ക്രമങ്ങൾ തുടങ്ങി.

 മുതലമടയിൽ നി‌ർമ്മാണം ഇഴയുന്നു

അതേസമയം മുതലമടയിൽ സൗരോർജ തൂക്കുവേലിയുടെ നിർമ്മാണം എങ്ങുമെത്തിയില്ല. 13 കിലോമീറ്റർ തൂക്കുവേലി നിർമ്മാണം തുടങ്ങി ഒരു വ‌ർഷമാകുമ്പോൾ നാലു കിലോമീറ്റ‌ർ മാത്രമാണ് പൂ‌ർത്തിയായത്. അതിർത്തി പ്രദേശമായ ചെമ്മണാംപതി മുതൽ വെള്ളാരംകടവ് വരെ 13 കിലോമീറ്റർ തൂക്കുവേലിയാണ് മുതലമട പഞ്ചായത്തും കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തും പാലക്കാട് ജില്ലാ പഞ്ചായത്തും സംയുക്തമായി നിർമ്മിക്കുന്നത്. 1.62 കോടി രൂപയുടെ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം 2024 സെപ്റ്റംബറിൽ കഴിഞ്ഞതാണ്. നിലവിൽ ചെമ്മണാംപതി മുതൽ അരസ്മരത്ത്കാട് വരെ 4 കിലോമീറ്റർ വരെ മാത്രമാണ് തൂക്കുവേലി നിർമ്മാണം പൂർത്തിയായത്. തൂക്കുവേലി പൂർത്തിയാകാത്തതിനാൽ ഈ മേഖലയിൽ കാട്ടാനശല്ല്യം രൂക്ഷമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FOREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL