SignIn
Kerala Kaumudi Online
Friday, 23 October 2026 8.04 AM IST

പൈനാപ്പിൾ വില കുതിക്കുന്നു; മൊത്തവില 60 രൂപയായി

വടക്കഞ്ചേരി: പൈനാപ്പിൾ വില റെക്കോർഡിലേക്ക്. പൈനാപ്പിൾ ഒരെണ്ണത്തിന് മൊത്ത വില 60 രൂപയായി. 80 രൂപ വരെയാണ് ചില്ലറവില. കഴിഞ്ഞയാഴ്ച മൊത്തവില 35 രൂപ വരെയായി താഴ്ന്നിരുന്നു. ദിവസങ്ങൾ കഴിയും മുമ്പാണ് വില കുതിച്ചുയർന്നത്. വില ഇനിയും കൂടുമെന്നാണ് സൂചന. മലയോര മേഖലയിൽ വൻ തോതിൽ പൈനാപ്പിൾ കൃഷി വ്യാപകമായിട്ടുണ്ട്. മെയ്,​ ജൂൺ മാസങ്ങളിൽ പൈനാപ്പിൾ വില 20 രൂപയായി കുത്തനെ ഇടിഞ്ഞിരുന്നു. ഇടവിട്ടുള്ള മഴയായിരുന്നു വിലയിടിവിന്റെ പ്രധാന കാരണം. എന്നാൽ അതിനു ശേഷം പൈനാപ്പിൾ വില പടിപടിയായി ഉയർന്നത് കർഷകർക്ക് ആശ്വാസമായി. നിലവിൽ പച്ചയ്ക്ക് 58 രൂപ വരെയാണ് മൊത്തവില. ഉൽപ്പാദനത്തിലുണ്ടായ വലിയ കുറവും വിപണിയിലെ വൻ ഡിമാൻഡുമാണ് പൈനാപ്പിൾ വില കുതിച്ചുയരാൻ കാരണം. കേരളത്തിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിൾ വലിയ തോതിൽ കയറ്റി പോകുന്നുമുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം പൈനാപ്പിൾ മൂത്ത് പഴുക്കുന്നതിനു സാധാരണയിലും കൂടുതൽ ദിവസം എടുത്തതു മൂലം മാർക്കറ്റിൽ പൈനാപ്പിൾ എത്തുന്നതിൽ കുറവുണ്ടായതും വില വർദ്ധനയ്ക്കു കാരണമായി. വില വർദ്ധന കർഷകർക്ക് ആശ്വാസമായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PINAPPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL