SignIn
Kerala Kaumudi Online
Friday, 23 October 2026 4.42 PM IST

ചാഞ്ചാടി പച്ചക്കറിവില

vegetables
vegetables

പാലക്കാട്: ഒരിടവേളയ്ക്ക് ശേഷം ചാഞ്ചാടി പച്ചക്കറിവില. വെളുത്തി വില 200 രൂപയിലേക്ക് കുതിക്കുകയാണ്. കോവയ്ക്ക, വള്ളിപ്പയർ എന്നിവയ്ക്കും വില വർദ്ധിച്ചിട്ടുണ്ട്. വെളുത്തുള്ളിയുടെ ചില്ലറ വിൽപ്പന വില 170 ആയിരുന്നത് നിലവിൽ 200 ആയി വർദ്ധിച്ചിട്ടുണ്ട്. അതേസമയം ക്യാരറ്റ്, കൂർക്ക, മുരിങ്ങയ്ക്ക തുടങ്ങി ചിലയിനങ്ങൾക്ക് വില കുറഞ്ഞിട്ടുമുണ്ട്.

മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലെല്ലാം കനത്ത മഞ്ഞായതിനാൽ പച്ചക്കറി ലഭ്യത കുറഞ്ഞതാണ് ബീൻസ്, കോവയ്ക്ക, പയർ തുടങ്ങിയവയ്ക്ക് വില വർദ്ധിക്കാനിടയായത്. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 40 രൂപയുണ്ടായിരുന്ന ബീൻസിന് മൊത്തവ്യാപാരവില 50 രൂപയായും ചില്ലറ വിൽപ്പന വില 80 രൂപയായും വർദ്ധിച്ചു. കഴിഞ്ഞയാഴ്ച 40 - 45നും ഇടയിൽനിന്ന കോവയ്ക്കയുടെ ചില്ലറ വിൽപ്പന വില ഒരാഴ്ചയ്ക്കിടെ 70 മുതൽ 80 രൂപവരെയായി വർധിച്ചിട്ടുണ്ട്. ഏതാനുംദിവസം മുമ്പുവരെ 60 രൂപ വരെയുണ്ടായിരുന്ന വള്ളിപ്പയറിന്റെ മൊത്തവ്യാപാരവില 75 രൂപയാണ്. ചില്ലറ വിൽപ്പനവില 90 മുതൽ 100 രൂപ വരെയായി. ചെങ്കോട്ടയിൽ നിന്ന് വരവ് വർദ്ധിച്ചതോടെ കൂർക്കയുടെ വില 70ൽ നിന്ന് 50 രൂപയായി കുറഞ്ഞിട്ടുണ്ട്. ഒരാഴ്ച മുമ്പുവരെ മുരിങ്ങയ്ക്കായുടെ വില കിലോയ്ക്ക് 350 വരെയായിരുന്നത് നിലവിൽ 170 ആയി കുറഞ്ഞിട്ടുണ്ട്. തക്കാളി, സവാള, വെണ്ടയ്ക്ക, വെള്ളരിക്ക, ചേന എന്നിവയുടെ വിലകളെല്ലാം ഒരുമാസത്തിലധികമായി കാര്യമായ ഏറ്റക്കുറച്ചിലുകളില്ലാതെ ഒരേനിലയിൽ തുടരുകയാണ്. കോയമ്പത്തൂർ, മൈസൂർ, ബാംഗ്ലൂർ, ഊട്ടി, ഹൊസൂർ, മേട്ടുപ്പാളയം എന്നിവിടങ്ങളിൽ നിന്നാണ് പാലക്കാട് ജില്ലയിലേക്ക് പ്രധാനമായും പച്ചക്കറിയിനങ്ങൾ എത്തുന്നത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ കാലാവസ്ഥ വ്യതിയാനവും വിലയിൽ ഓരോദിനവും പ്രതിഫലിക്കുന്നുണ്ട്.

 ഉത്പാദനം കൂടി വില ഇടിഞ്ഞു

പാലക്കാട് വലിയ അങ്ങാടിയിൽ ഒരുകിലോ കാരറ്റിന് 25 രൂപയാണ് വില. തക്കാളിക്ക് കിലോയ്ക്ക് 20 രൂപയാണ്. ഉരുളക്കിഴങ്ങ് 20 രൂപ, സവാള 18, ചെറിയ ഉള്ളി 20, കാബേജ് എട്ട്, ബീറ്റ് റൂട്ട് 20 എന്നിങ്ങനെയാണ് വില. മാർക്കറ്റുകളുകളിൽ വൻതോതിൽ പച്ചക്കറികൾ വരുന്നുണ്ടെന്ന് കോയമ്പത്തൂർ എം.ജി.ആർ മാർക്കറ്റിലെ മൊത്ത വ്യാപാരികൾ പറയുന്നു. ബെംഗളൂരുവിൽ സീസൺ സജീവമായതോടെ അവിടെ നിന്നും വൻതോതിൽ കാരറ്റ് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും എത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, VEGETABLES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL