SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

കോൺഗ്രസ് പ്രതിഷേധ ധർണ

prathishetham

പട്ടാമ്പി: കാങ്കപ്പുഴ റഗലേറ്റർ കം കോസ് വേ പദ്ധതിയുടെ പണി പൂർത്തിയാകാതെ ഉദ്ഘാടനം ചെയ്യാനുള്ള മന്ത്രിയുടെ നീക്കത്തിൽ ആനക്കര മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുമ്പിടിയിൽ പ്രതിഷേധ ധർണ നടത്തി. അപ്രോച്ച് റോസുകളുടെ പണി പൂർത്തിയാകാതെയും, റോഡിനായി സ്ഥലം നൽകിയവർക്ക് പണം നൽകാതെയും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തിരക്ക് പിടിച്ച് ഉദ്ഘാടനം നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണെന്ന് യു.ഡി.എഫ് ആരോപിച്ചു.
പ്രതിഷേധ ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി പി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ:ബഷീർ, കെ.പി.മുഹമ്മദ്, പി.വി.മുഹമ്മദാലി, പി.ബാലൻ, റഷീദ് കൊഴിക്കര, ടി.കെ. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, CONGRES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL