SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.39 AM IST

മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു

പാലക്കാട്: കേരള നിയമസഭാ പൊതു തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാലക്കാട് ജില്ലയിൽ മാദ്ധ്യമ പരസ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിനും പെയ്ഡ് ന്യൂസുകൾ നിരീക്ഷിക്കുന്നതിനുമായി ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം സി എം സി) രൂപീകരിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എം.എസ് മാധവിക്കുട്ടിയാണ് സമിതിയുടെ അധ്യക്ഷ. ആർ.ഡി.ഒയും എസ്.ഡി.എമ്മുമായ പി അൻവർ സാദത്ത്, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റന്റ് സുരേഷ് (സോഷ്യൽ മീഡിയ വിദഗ്ധൻ), പാലക്കാട് പ്രസ് ക്ലബ് പ്രസിഡന്റ് നോബിൾ ജോസ് (സ്വതന്ത്ര മാധ്യമപ്രവർത്തകൻ), ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ ഉണ്ണികൃഷ്ണൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL