SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

വിഷുവിപണി ഉണരുന്നു

പാലക്കാട്: വിഷുവിനെ വരവേൽക്കാൻ വിപണി സജീവമാകുന്നു. നാടെങ്ങും പഴം - പച്ചക്കറി, പടക്ക വിപണിയിൽ ഉണർവ് പ്രകടമാണ്. സ്വ‍‍ർണ നിറത്തിലുള്ള കണിവെള്ളരികളാണ് പാലക്കാട് വലിയ അങ്ങാടിയിലെ പ്രധാന കാഴ്ചകളിലൊന്ന്. കണിവെള്ളരിക്ക് കിലോയ്ക്ക് മൊത്തവില 40 രൂപയാണ്. അതേ സമയം, 20 - 30 രൂപയ്ക്ക് ലഭിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള പച്ചയും വെള്ളയും കല‍ർ‍ന്ന് വെള്ളരിയും വിപണിയിൽ ലഭ്യമാണ്.

ചൂടും ക്രമാതീതമായി വദ്ധിച്ചതിനാൽ പഴങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ഇതോടെ പഴങ്ങൾക്ക് വിലയുയർന്നിട്ടുണ്ട്.

കണിവെള്ളരിക്കും ചെറുനാരങ്ങയ്ക്കുമാണ് ഏറെ ഡിമാൻഡ്. പച്ച വെള്ളരി കിലോ 25 രൂപയും പഴുത്തത് 40 രൂപയുമാണ് വില. ചെറുനാരങ്ങ കിലോയ്ക്ക് 120 -150 രൂപയാണ് വില. കഴിഞ്ഞ ആഴ്ച ചെറുനാരങ്ങയ്ക്ക് 100 രൂപയായിരുന്നു വില. കണിവയ്ക്കാൻ ഉപയോഗിക്കുന്ന മൈസൂർ മത്തനും ആവശ്യക്കാർ ഏറെയാണ്. ഇതിന് കിലോ 40 രൂപയാണ് വില. വിഷുത്തലേന്ന് അൽപ്പം കൂടി വില കയറാനും സാധ്യതയുണ്ട്.

 പഴങ്ങളുടെ വില (കിലോയിൽ)

. മുന്തിരി (വെള്ള) 120

. കറുപ്പ് 100

.ആപ്പിൾ 220

.ഓറഞ്ച് (ചെറുത്) 70

.വലുത് 100

.മാതളം 100

.സപ്പോട്ട 80

.മാമ്പഴം 80

* പച്ചക്കറി വില (കിലോയിൽ)

.കുമ്പളം 20

.മത്തൻ 25

.സവാള 30

.ചെറിയ ഉള്ളി 50

.ഉരുളക്കിഴങ്ങ് 35

.തക്കാളി 35

.ക്യാരറ്റ് 45

.ബീട്രൂട്ട് 40

.ചേന 25

.മുരങ്ങക്കായ 40

.പടവലം 30

.വഴുതിന 30

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, VISHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL