SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.45 AM IST

സാഹിത്യ സംഗമം സംഘടിപ്പിച്ചു

sahithya

പട്ടാമ്പി: താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും ആറങ്ങോട്ടുകര വിദ്യാപോഷിണി വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ താലൂക്ക് തല എഴുത്തുകാരുടെ സാഹിത്യസംഗമം നടത്തി. ഇടശ്ശേരിയുടെ കൊച്ചനുജൻ എന്ന കവിത കുമാരി സംഗീത സത്യന്റെ ആലാപനത്തോടെ ആരംഭിച്ച പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.പി.ചിത്രഭാനു ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി പ്രസിഡന്റ് കെ.ജനാർദ്ധനൻ അദ്ധ്യക്ഷനായി. ആറങ്ങോട്ടുകര വിദ്യാപോഷിണി വായനശാലയിൽ പെച്ച് നടന്ന സംഗമത്തിൽ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ആര്യൻ ചർച്ചയ്ക്ക് നേതൃത്വം നൽകി. മുഹമ്മദ് ആറങ്ങോട്ടുകര, ശ്രീലത മണ്ണൂർ, കെ.ചിത്രലേഖ, ശശി പരുതൂർ, സച്ചിദാനന്ദൻ വെള്ളടിയംകുന്ന് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, SANGAMAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL