
മുതലമട: ഗ്രാമപഞ്ചായത്തിൽ 2-ാം വാർഡ് മാമ്പള്ളം ഏരിപ്പാടത്ത് തൊഴിലുറപ്പ് തൊഴിലിൽ ഏർപ്പെട്ടിരിക്കേ കുഴഞ്ഞ് വീണ് മരണപ്പെട്ട കല്യാണിയുടെ കുടുംബത്തിന് മരണാനന്തര സഹായധനമായി പഞ്ചായത്തിൽ നിന്നും അനുവദിച്ച രണ്ട് ലക്ഷം രൂപ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സി.തിരുചന്ദ്രൻ നേതൃത്വം നൽകിയ പരിപാടിയിൽ സെക്രട്ടറി എൻ.രാധ, വൈസ് പ്രസിഡന്റ് അനിത അലൈരാജ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.മുഹമ്മദ്മൂസ, ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റസിയ കജാഹുസൈൻ, പഞ്ചാത്തംഗങ്ങളായ കെ.വിനേഷ്, കെ.സതീഷ്, പ്രസീത തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |